സബ് കളക്ടറെ സ്ഥലം മാറ്റിയ നടപടി സ്വാഭാവികമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍

chandrasekharan

തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടി സ്വാഭാവികമാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍.

നാല് വര്‍ഷമായി ഇടുക്കി സബ് കളക്ടറായി അദ്ദേഹം തുടരുകയായിരുന്നു. ഒരു ഉദ്യോഗസ്ഥനെ എല്ലാ കാലവും ഒരേ സ്ഥാനത്ത് ഇരുത്താന്‍ പറ്റുമോ. അങ്ങനെ ഒരു കീഴ് വഴക്കം മുന്‍പ് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു.

മൂന്നാറിലും ഇടുക്കി ജില്ലയിലും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുക എന്നത് ഇടത് സര്‍ക്കാരിന്റെ നയമാണ്. അത് ഏത് ഉദ്യോഗസ്ഥന്‍ വന്നാലും തുടരുമെന്നും ഒഴിപ്പക്കല്‍ നടപടിയുമായി റവന്യൂവകുപ്പ് ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

എംബ്ലോയ്‌മെന്റ് ഡയറക്ടറായാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല.

Top