കാലവര്‍ഷക്കെടുതിയില്‍ 63408 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി റവന്യൂമന്ത്രി

e-chandrashekaran

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ 63408 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 18000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തീരദേശ ജില്ലകള്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ടെന്നും മറ്റ് ജില്ലകള്‍ക്ക് ആവശ്യാനുസരണം സഹായധനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 16 പേര്‍ മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ചീരാലില്‍ രണ്ട് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഷാഹുല്‍ (8), സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.

ആലപ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. പള്ളിപ്പുറം സ്വദേശി വിനു, ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരുക്കേറ്റ കുട്ടി ഇന്നലെ ഉച്ചയോടെ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് (8) ആണ് മരിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുതി ലൈന്‍ തട്ടി ഇന്നലെ രാവിലെ ഒരാള്‍ മരിച്ചിരുന്നു. ശാസ്തവട്ടം സ്വദേശി ശശിധരന്‍ (75) ആണ് മരിച്ചത്.

Top