മൂന്നാറില്‍ ഗൃഹ നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമെന്ന് റവന്യൂമന്ത്രി

chandrasekharan

തിരുവനന്തപുരം: മൂന്നാറില്‍ ഗൃഹ നിര്‍മ്മാണത്തിന് വില്ലേജ് ഓഫീസറുടെ എന്‍ഒസി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാകില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കര്‍ഷക താല്‍പര്യം സംരക്ഷിക്കാനാണ് നിബന്ധനയെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെഎം മാണിയാണ് നോട്ടീസ് നല്‍കിയത്.

എട്ട് വില്ലേജുകളില്‍ എന്‍ഒസി പിന്‍വലിക്കണമെന്ന് കെഎം മാണി പറഞ്ഞു. വന്‍കിട കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ക്രമപ്പെടുത്തി നല്‍കുന്നുവെന്നും മാണി ആരോപിച്ചു. മാണിയെ പിന്തുണച്ച് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി.സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

Top