കനത്ത മഴ;രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് റവന്യു മന്ത്രി

chandrasekharan

കോഴിക്കോട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ തമിഴ് നാട്ടില്‍ നിന്നും കൂടുതല്‍ സേനയെ കൊണ്ടവരുമെന്നും മേഖലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും പറഞ്ഞു.

Top