വര്‍ക്കല ഭൂമി ;പരാതി പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടതായി റവന്യൂമന്ത്രി

chandrasekharan

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ്കളക്ടര്‍ പതിച്ച് കൊടുത്തുവെന്ന പരാതിയിന്മേല്‍ ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ആവശ്യപ്പെട്ടതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഫയല്‍ വിളിച്ചുവരുത്തി പരിശോധിക്കാനും സര്‍ക്കാര്‍ ഭൂമിയായി സംരക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായും വി.ജോയിയുടെ സബ്മിഷനു മറുപടിയായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.

അനധികൃതമായി സ്വകാര്യവ്യക്തി കൈവശം വച്ച 27 സെന്റ് ഭൂസംരക്ഷണ നിയമപ്രകാരം തഹസീല്‍ദാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിനെതിരേ സ്വകാര്യ വ്യക്തി സര്‍ക്കാരിലും ഹൈക്കോടതിയിലും അപ്പീല്‍ നല്‍കി. അവരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത് പ്രകാരം സബ് കളക്ടര്‍ തഹസില്‍ദാരുടെ ഉത്തരവ് റദ്ദാക്കിയിരുന്നു. വാദിയുടെ ഭാഗം മാത്രം കേട്ട് അപേക്ഷ തീര്‍പ്പാക്കിയെന്ന ആക്ഷേപമാണ് ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സബ്കളക്ടറുടെ നടപടിക്കു പിന്നില്‍ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങളാണെന്ന് ജോയി ആരോപിച്ചു.

Top