കെ റെയിൽ; സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകും: റവന്യൂ മന്ത്രി

കൊല്ലം: കെ റെയില്‍ സര്‍വേ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ . സാമൂഹ്യ ആഘാത പഠനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്.

ഏതെങ്കിലും എജന്‍സികള്‍ക്ക് സമയം കൂടുതല്‍ വേണമെങ്കില്‍ അത് അനുവദിച്ചു കൊടുക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വിവിധ എജന്‍സികളില്‍ ഒന്ന് മാത്രമാണ് രാജഗിരിയെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

 

Top