സജീവന്റെ അപേക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും, കുടുംബത്തിന് നീതി ഉറപ്പാക്കും: കെ രാജന്‍

തിരുവനന്തപുരം: ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് പറവൂരില്‍ ആത്മഹത്യ ചെയ്ത സജീവന്റെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തും നീതി ലഭ്യമാക്കുമെന്ന് അറിയിച്ചും റവന്യൂ മന്ത്രി കെ രാജന്‍. സജീവന്റെ അപേക്ഷയില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നും സജീവന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമാക്കുയി കുടുംബത്തിന്റെ പരാതി കൂടി പരിഗണിക്കുമെന്നും റവന്യൂ ഓഫീസുകളിലെ തിരക്കും ആള്‍ ക്ഷാമവും കുറക്കാന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുറ്റക്കാര്‍ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും പറഞ്ഞു. റവന്യൂ ഓഫീസുകളിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തുമെന്നും റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ഏജന്റുമാരുടെ ഇടപെടല്‍ നിയന്ത്രിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

 

Top