പിഎഫ്ഐ ഹർത്താൽ ആക്രമണം; ജപ്തി നടപടികളിൽ കോടതി നിർദ്ദേശം

കൊച്ചി : പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികളിൽ കോടതി നിർദ്ദേശം. തെറ്റായി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പിഴവ് പറ്റി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. തെറ്റായി ജപ്തി ചെയ്ത ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിൻറേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തിരമായി പിൻവലിക്കാനാണ് ഹൈക്കോടതി ഉത്തരവ്.

Top