ഡി സിനിമാസ് തിയറ്റര്‍ കയ്യേറിയ ഭൂമിയിലെന്ന് ലാന്‍ഡ് റവന്യു റവന്യു കമ്മീഷണര്‍

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍ കയ്യേറിയ ഭൂമിയിലെന്ന് ലാന്‍ഡ് റവന്യു റവന്യു കമ്മീഷണര്‍.

വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കണമെന്ന കമ്മിഷണറുടെ ഉത്തരവില്‍ ജില്ലാ കലക്ടര്‍ നടപടിയെടുത്തില്ല. 2015ലാണ് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ഡി സിനിമാസ് നിലനില്‍ക്കുന്ന ചാലക്കുടി താലൂക്കിലെ സര്‍വ്വെ നമ്പര്‍ 680/1 ല്‍ 82 സെന്റ് ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വകയും സര്‍വെ നമ്പര്‍ 681/1 ല്‍ 35 സെന്റ് സര്‍ക്കാര്‍ ഭൂമിയുമാണ്.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ദിലീപിന് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വന്ന ഹര്‍ജി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Top