സരിത്തിന്റെ വെളിപ്പെടുത്തല്‍; കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് എഎസ്ജി ഓഫീസ് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് എഎസ്ജി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. കോഫെപോസ തടവുകാരെ മുഴുവന്‍ ജയില്‍ മാറ്റണമെന്ന് എഎസ്ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സരിത്തിന്റെ വെളിപ്പെടുത്തലില്‍ എന്‍ഐഎ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് എഎസ്ജി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോര്‍ട്ടില്‍ കോഫെപോസ തടവുകാരെ മുഴുവന്‍ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെടുന്നു.

തമിഴ്നാട്, കര്‍ണാടക ഉള്‍പ്പെടെ മറ്റൊരു സംസ്ഥാനത്തെ അതീവ സുരക്ഷാ ജയിലിലേക്ക് പ്രതികളെ മാറ്റണം. നിലവില്‍ സരിത്തിനുണ്ടായ അനുഭവം റമീസും സ്വപ്നയടക്കമുള്ള മറ്റ് പ്രതികള്‍ക്കും സംഭവിച്ചേക്കാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ കേന്ദ്ര നിര്‍ദേശമുണ്ടായാല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.

 

Top