ഗോള്‍ഡന്‍ കളറിൽ ഐഫോണ്‍ 6 എത്തുന്നു; എക്‌സ്‌ചേഞ്ച് ഓഫറുമായി ആമസോണ്‍

പ്പിള്‍ ഐഫോണ്‍ 6 പുതിയ ഗോള്‍ഡന്‍ കളറില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 32 ജിബിയുള്ള ഫോണിന്റെ വില 26,999 രൂപയാണ്.

ആമസോണ്‍ വഴി മാത്രമായിരിക്കും ഐഫോണ്‍ 6 ലഭ്യമാവുക.ഈ വര്‍ഷം ആദ്യം സ്‌പേസ് ഗ്രേ കളറില്‍ ഐഫോണ്‍ 6 വിപണിയിലെത്തിയിരുന്നു.

ഇന്ത്യയില്‍ കൂടുതല്‍ ജനപ്രിയ കളര്‍ ഗോള്‍ഡന്‍ ആണെന്ന തിരിച്ചറിവിലാണ് പുതിയ കളര്‍ പതിപ്പില്‍ ഫോണ്‍ എത്തുന്നത്.

ആമസോണ്‍ 19,600 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ സ്മാര്‍ട്‌ഫോണ്‍ എക്‌സ്‌ചേഞ്ചിന് 2000 രൂപ കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഗോള്‍ഡന്‍ കളര്‍ ഐഫോണ്‍ 6 വാങ്ങുന്നവര്‍ക്ക് വോഡഫോണ്‍ അഞ്ച് മാസത്തെ 45 ജിബി സൗജന്യ ഡേറ്റാ ഓഫറും നല്‍കുന്നുണ്ട്.

അഞ്ച് മാസം കാലാവധിയുള്ള ഡേറ്റാ ഓഫര്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് അധിക ഡേറ്റയായി ഇത് നല്‍കുന്നത്.

പ്രീപെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അവര്‍ക്കും പുതിയ ഫോണ്‍ വാങ്ങുന്നത് വഴി അധിക ഡേറ്റ ലഭിക്കും.

1334×750 റെസലൂഷനില്‍ 4.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. എ 8 പ്രോസസര്‍, 1 ജിബി റാം, 8 മെഗാപിക്‌സല്‍ റിയര്‍ ഫെയ്‌സിംങ് ക്യാമറ, 1.2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും പ്രത്യേകതയാണ്. ഐ.ഒ.എസ് 11 ആണ് ഫോണില്‍ ഉള്ളത്.

Top