Revealed The real reason behind Anushka Sharma – Virat Kohli’s troubled love life

പ്രണയജോടികളായ വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും വേര്‍പിരിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും ഈ വര്‍ഷം തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം പരസ്പരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തതാണ് ഇരുവരും വേര്‍പിരിയാല്‍ ഒരുങ്ങുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരാന്‍ കാരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ദേശീയമാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

ഇരുവരുടേയും വിവാഹം ഈ വര്‍ഷം തന്നെ വേണമെന്ന കൊഹ്‌ലിയുടെ ആഗ്രഹമാണ് വേര്‍പിരിയലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയിലെ തിരക്കുകള്‍ മൂലം ഉടന്‍ വിവാഹിതയാകാന്‍ താത്പര്യമില്ലെന്നാണ് അനുഷ്‌ക പറയുന്നത്.

വിവാഹം അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കണമെന്നാണ് അനുഷ്‌കയുടെ ആവശ്യം.സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറെ ആഘോഷിച്ച വിഷയമാണ് കൊഹ്‌ലി അനുഷ്‌ക്ക പ്രണയം.

ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലി ട്വന്റി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം കഴിഞ്ഞ ദിവസം കരസ്ഥമാക്കിയിരുന്നു. ക്രിക്കറ്റ് കരിയറില്‍ ഉന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണ് കോഹ്‌ലിയെ സംബന്ധിച്ച് പുതിയ വിവാദങ്ങള്‍ ഉടലെടുക്കുന്നത്.

Top