ഇന്ത്യയെ തകര്‍ക്കാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന് പാകിസ്ഥാന്‍ സൈന്യം രാസായുധം കൈമാറി

ശ്രീനഗര്‍: ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിന് ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന് പാകിസ്ഥാന്‍ സൈന്യം രാസായുധം കൈമാറിയെന്ന് റിപ്പോര്‍ട്ട്.

ഒരു ദേശീയ മാധ്യമം പുറത്തുവിട്ട തീവ്രവാദി സംഘടനയിലെ പ്രവര്‍ത്തകരുടേതെന്ന് കരുതപ്പെടുന്ന സംഭാഷണശകലങ്ങളിലാണ് ഈ വെളിപ്പെടുത്തലുകള്‍.

കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് പാകിസ്ഥാന്‍ സഹായം നല്‍കുന്നുണ്ടെന്നും ഈ ആഡിയോ ടേപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഭീകരര്‍ക്കെതിരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നല്‍കുന്ന ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് രാസായുധം തീവ്രവാദ സംഘടനക്ക് നല്‍കിയിട്ടുള്ളതെന്നാണ് സൂചന.

ഈ കാലയളവില്‍ കശ്മീരില്‍ നടന്ന വിവിധ സൈനിക നടപടികളില്‍ 90ഓളം ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തക്കതായ മറുപടി ഇന്ത്യന്‍ സൈന്യത്തിന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ രാസായുധം കൈമാറിയതെന്നും സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top