‘ചൊവ്വയില്‍ നിന്നെത്തിയവര്‍ക്ക് അതിക്രമത്തിന്റെ അര്‍ഥം മനസിലാവില്ല’;ലാലിന്‌ രേവതിയുടെ മറുപടി

കൊച്ചി : ലൈംഗികാതിക്രമം നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തികൊണ്ട് സ്ത്രീകള്‍ രംഗത്തുവരുന്ന ‘മീ ടൂ’ ക്യാമ്പയിനെ നിസാരവല്‍ക്കരിച്ച എഎംഎംഎയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിനെ വിമര്‍ശിച്ച് ചലച്ചിത്ര പ്രവര്‍ത്തക രേവതി രംഗത്ത്. മോഹന്‍ലാലിന്റെ പേര് പറയാതെ ‘ഒരു പ്രമുഖ നടന്‍’ എന്ന പേരിലായിരുന്നു രേവതി ട്വീറ്റ്.

”മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറയുന്നു. ഇങ്ങനെയുള്ളവരില്‍ അവബോധത്തിന്റെ കണികയെങ്കിലും ഉളവാക്കാന്‍ നമുക്കെങ്ങനെ കഴിയും? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്നു ഇപ്പോള്‍ എത്തിയവര്‍ക്ക് അതിക്രമത്തിന്റെ അര്‍ത്ഥം മനസിലാകണമെന്നില്ല, അത് തുറന്നു പറയാന്‍ അനുഭവിക്കുന്ന പ്രയാസവും അറിയില്ല. ആ തുറന്നു പറച്ചിലിന് എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നും അറിയില്ല.”- രേവതി ട്വിറ്ററില്‍ കുറിച്ചു.

മീ ടൂ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം.

Top