വളര്‍ത്തിയത് ആണ്‍കുട്ടിയെ പോലെയെന്ന് മംമ്ത; വിമര്‍ശനവുമായി രേവതി സമ്പത്ത്

മംമ്ത മോഹന്‍ദാസ് ഈയിടെ നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് നടി രേവതി സമ്പത്ത്. സിനിമയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും, അതുകൊണ്ട് വിവേചനമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു നടി മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവന. തന്നെ ഒരാണ്‍കുട്ടിയെ പോലെയാണ് അച്ഛന്‍ വളര്‍ത്തിയതെന്നും മംമ്ത പറഞ്ഞിരുന്നു. ഒരു എഫ്.എം റേഡിയോയുടെ അഭിമുഖത്തിലാണ് മംമ്ത ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്‌റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കണമെന്നായിരുന്നു രേവതി സമ്പത്തിന്റെ വാക്കുകള്‍. ഒരാണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്നു പറയുന്നതില്‍ അഭിമാനം കൊള്ളുമ്പോള്‍ ഫെമിനിസം ശരിക്കും ആവശ്യമുള്ളത് മംമ്തയ്ക്കാണെന്നും ഫെമിനിസം നിരന്തരം കലഹിക്കുന്നത് ഇത്തരം ബോധങ്ങളോടാണെന്നും രേവതി പറയുന്നു. തുല്യതയെ കുറിച്ചൊക്കെ ആധികാരികമായി അറിയണമെങ്കില്‍ സ്വന്തം തൊഴിലിടത്തിലേക്ക് തന്നെ കണ്ണു തുറന്ന് നോക്കിയാല്‍ മതിയെന്നും അവര്‍ കുറിച്ചു.

Top