രേവതിയും ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും

രേവതിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഉടനെ തിയറ്ററുകളിലെത്തും. എസ് കല്യാണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

2 ഡി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 35 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.

യോഗി ബാബു, മണ്‍സൂണ്‍ അലി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് എസ് കുമാര്‍ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ്.

Top