ഭൂമി ഇടപാട് കേസ്; ജോയ്‌സ് ജോര്‍ജ്ജ് എംപിക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്

ഇടുക്കി: ഭൂരേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപിക്ക് വീണ്ടും ദേവികുളം സബ് കളക്ടറുടെ നോട്ടീസ്. സബ് കളക്ടര്‍ രേണുരാജ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് ഏഴിന് ഹാജരായി രേഖകള്‍ സമര്‍പ്പിക്കുവാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രേഖകള്‍ കൃത്യമല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഭൂമിയുടെ പട്ടയം നേരത്തെ ഒരു വര്‍ഷത്തേക്ക് മുന്‍ സബ് കളക്ടര്‍ റദ്ദ് ചെയ്തിരുന്നു. ഇതിനെതിരെ ജോയ്‌സ് ജോര്‍ജ്ജ് ജില്ലാ കളക്ടറെ സമീപിച്ചിരുന്നുവെങ്കിലും സബ് കളക്ടറുടെ നടപടി റദ്ദാക്കാതെ പുനപരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം പുനപരിശോധനയ്ക്ക് വേണ്ടി ഹാജരാകണമെന്നാണ് സബ് കളക്ടറുടെ നോട്ടീസ്. ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്‌സ് ജോര്‍ജ്ജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തു എന്നാണ് കേസ്.

Top