ട്വിറ്ററിൽ റീ ട്വീറ്റ് ചെയ്ത് റെക്കോർഡ് ഇട്ട് വിജയുടെ സെൽഫി

ട്വിറ്ററിൽ റെക്കോർഡ് ഇട്ട് വീണ്ടും വിജയ്. ഈ വർഷം ഏറ്റവും കൂടുതൽ തവണ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ് വിജയുടെ ഫോട്ടോയാണ്. മാസ്റ്റർ സിനിമയുടെ ലൊക്കേഷനിൽ വച്ച്, തന്റെ ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണ് റീ ട്വീറ്റ് ചെയ്യപ്പെട്ടത്. ഫെബ്രുവരിയിലായിരുന്നു സംഭവം.

കാരവാനിന്റെ മുകളില്‍ കയറി നിന്നാണ് വിജയ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. വിജയിയുടെ സാമ്പത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിന് ഇടയില്‍ സെല്‍ഫിയും വിഡിയോയും താരത്തിന് പിന്തുണ അറിയിക്കുന്നതിനായാണ് ആരാധകര്‍ റീട്വീറ്റ് ചെയ്തത്.

Top