അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല വിരമിക്കല്‍ ;ഇത്‌ യുവിയുടെ അവസാന ഐപിഎല്ലും

ന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല ഐപിഎല്ലില്‍ നിന്നും താന്‍ വിരമിക്കുകയാണെന്നാണ് യുവരാജ് സിംഗ് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ വ്യക്തമാക്കിയത്. 2019ലെ ഐപിഎല്ലാണ് തന്റെ അവസാന ഐപിഎല്‍ എന്നും ഇനി താന്‍ ഐപിഎല്ലിലും ഉണ്ടാകില്ലെന്നാണ് യുവരാജ് സിംഗ് പറഞ്ഞത്. പകരം താന്‍ വിദേശത്തെ ടി20 ലീഗുകളില്‍ കളിയ്ക്കുവാനുള്ള അവസരം തേടുമെന്ന് യുവരാജ് സിംഗ് അറിയിച്ചു.

2019 ഐപിഎലില്‍ കൂടുതല്‍ മത്സരം കളിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നു എന്നും അത് താന്‍ വളര ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നുവെന്നും യുവരാജ് പറഞ്ഞു.ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ തനിക്ക് നാല് മത്സരങ്ങള്‍ കളിക്കാനേ അവസരം ലഭിച്ചുള്ളൂ എന്നാണ് യുവി പറഞ്ഞത്. ബിസിസിഐയുടെ അനുമതിയോടെ വിദേശ രാജ്യങ്ങളില്‍ ടി20 ലീഗുകളില്‍ പങ്കെടുക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യുവരാജ് വ്യക്തമാക്കി.

Top