മുറ്റത്ത് നിര്‍ത്തിയിട്ട റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ തീയിട്ട് നശിപ്പിച്ചു

കാസര്‍ഗോഡ്: സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് നിര്‍ത്തിയിട്ട റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കാറ് തീയിട്ട് നശിപ്പിച്ചു. കാസര്‍ഗോഡ് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.വി ശിവദാസന്റെ കാറാണ് കത്തി നശിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പി.വി ശിവദാസന്‍ വിരമിച്ചത്. കുടുംബവുമൊത്ത് ഉദയഗിരിയിലെ എന്‍ജിഒ ക്വാര്‍ട്ടേഴസിലാണ് താമസം.

സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഒരാള്‍ കാറിനടുത്തെത്തി പരിശോധിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ട്. രാത്രി പന്ത്രണ്ടരയോടെയാണ് ഇതേയാള്‍ മുഖം മൂടി ധരിച്ചെത്തി കാറിന് തീയിടുന്നത്. സര്‍വീസിലിരിക്കെയുണ്ടായ ശത്രുതയാകാം ആക്രമണത്തിന് കാരണമെന്നാണ് സംശയം. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top