ലൈംഗിക പീഡനം ; രാജസ്ഥാനിൽ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ജയ്‌പൂർ :രാജസ്ഥാനിൽ ലൈംഗിക പീഡനക്കേസില്‍ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ബി.ബി.മൊഹന്തിയാണ് അറസ്റ്റിലായത്.

2013ലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് മൊഹന്തി തന്നെ പീഡിപ്പിച്ചതായി കാട്ടി 23കാരിയായ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയത്.

അന്ന് രാജസ്ഥാന്‍ സിവില്‍ സര്‍വ്വീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായിരുന്നു ബി.ബി. മൊഹന്തി.

2014 ജനുവരിയിലാണ് മൊഹന്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് മൊഹന്തിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Top