ജോസ് കെ മാണിയുടെ മുന്നണിപ്രവേശനം ബാര്‍ക്കോഴ കേസ് അട്ടിമറിച്ചതിനുള്ള പ്രത്യുപകാരം; കെ സുരേന്ദ്രന്‍

കോഴിക്കോട്: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം ബാര്‍ക്കോഴ കേസ് അട്ടിമറിച്ചതിനുള്ള പ്രത്യുപകാരമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതിക്കേസുകള്‍ വെച്ച് ജോസ് കെ.മാണിയെ ബ്ലാക്ക് മെയില്‍ ചെയ്താണ് കൂടെ കൂട്ടിയിരിക്കുന്നത്. എല്ലാ അഴിമതിക്കാരും ഒരേ കൂടാരത്തിലേക്ക് പോകുന്നതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എമ്മിന്റെ ആശയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം. കെഎം മാണിക്കെതിരായ അഴിമതി ആരോപണങ്ങളും സമരങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും തൊണ്ടതൊടാതെ വിഴുങ്ങി. കേരള കോണ്‍ഗ്രസിന്റെ അഴിമതികളെല്ലാം ഇപ്പോള്‍ സിപിഎം പൂര്‍ണമായും ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയങ്ങള്‍ കാപട്യമാണെന്ന് തെളിഞ്ഞുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Top