പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നു; ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഡൽഹി:രാജ്യത്ത്‌ പണപ്പെരുപ്പനിരക്ക് വീണ്ടും ഉയർന്നു. സെപ്റ്റംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.41 ശതമാനമായി ഉയർന്നു. മുൻ മാസം ഇത് ഏഴു ശതമാനമായിരുന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പനിരക്കാണിത്.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ചെലവ് ഉയർന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാൻ കാരണം. ഇതോടെ റിസർവ് ബാങ്ക് വീണ്ടും മുഖ്യ പലിശനിരക്ക് ഉയർത്തുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

പണപ്പെരുപ്പനിരക്ക് ആറുശതമാനത്തിൽ താഴെ നിർത്തുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തിയിരുന്നു. എന്നാൽ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയർന്നതോടെ ഇനിയും പലിശ നിരക്ക് ഉയർത്തുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വർധിപ്പിച്ചേക്കും.

Top