പാലക്കാട് അധ്യാപകന്‍ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു

Attack

പാലക്കാട്: അധ്യാപകന്‍ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. തോട്ടത്തില്‍ അതിക്രമിച്ചു കയറിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി.

പാലക്കാട് നെന്മാറയിലാണ് സംഭവം നടന്നത്. ഈ മാസം പതിനാറിനാണ് റിട്ടേയര്‍ഡ് അധ്യാപകനായ കെ. കെ. വിദ്യാധരന് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനമേല്‍ക്കുന്നത്. വിദ്യാധരന്റെ തോട്ടത്തില്‍ കയറി മദ്യപിക്കുകയും തേങ്ങയിടുകയും ചെയ്ത സംഘം എതിര്‍ക്കുവാന്‍ വന്ന റിട്ടേയര്‍ഡ് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ് ചികത്സയിലായിരുന്ന വിദ്യാധരന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. പരാതിയെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ തൃശൂരിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്ന് പൊലീസ് പറഞ്ഞു.

Top