മകനെ വെടിവെച്ച ശേഷം റിട്ട. എസ് ഐ സ്വയം വെടിയുതിര്‍ത്തു മരിച്ചു

ന്യൂഡല്‍ഹി: മകനെ വെടിവെച്ച ശേഷം റിട്ട. എസ്.ഐ. സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ബച്ചന്‍ സിങ്ങാണ്(65) ജീവനൊടുക്കിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ബച്ചന്‍ സിങ്ങിന്റെ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യപാനിയായ ബച്ചന്‍ സിങ്ങും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് ബച്ചന്‍ സിങ് 35-കാരനായ മകന് നേരേ വെടിയുതിര്‍ത്തത്. നെഞ്ചിലും കാലിലും വെടിയേറ്റ മകന്‍ നിലത്തു വീണതിന് പിന്നാലെ ബച്ചന്‍ സിങ് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു.

Top