എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും

sslc

തിരുവനന്തപുരം ; എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഫലം അംഗീകരിക്കുന്നതിനുള്ള പരീക്ഷാ ബോര്‍ഡ് യോഗം അന്ന് രാവിലെ ചേരും. ഉച്ചതിരിഞ്ഞ് ഫല പ്രഖ്യാപനം നടത്തിയേക്കും. എന്തെങ്കിലും തടസ്സമുണ്ടായാല്‍ ചൊവ്വാഴ്ചത്തേക്കു മാറ്റും. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതു മൂലം വിദ്യാഭ്യാസ മന്ത്രിക്കു ഫലപ്രഖ്യാപനം നടത്താന്‍ തടസമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിക്കു സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ സെക്രട്ടറിയായിരിക്കും പ്രഖ്യാപിക്കുക.

നാലരലക്ഷത്തോളം കുട്ടികളാണ് (4,35,142) ഇത്തവണ പരീക്ഷ എഴുതിയത്. റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ആണ്‍കുട്ടികളാണ്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നും 1,42,033 പേരും, എയ്ഡഡ് സ്‌കൂളുകളില്‍നിന്നും 2,62,125 പേരും, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നും 30,984 പേരുമാണുള്ളത്.

Top