സംസ്ഥാനത്തെ ഏഴ് വാർഡുകളിലെ ഫലം ഇന്നറിയാം

തിരുവനന്തപുരം: ഇന്നലെ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള ഫലം ഇന്നറിയാനാവും. രാവിലെ എട്ട് മണി മുതൽ വോട്ട് എണ്ണിത്തുടങ്ങി. ഏഴിടത്തുമായി 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്. കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാര്‍ഡ്, തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ എന്നിവയിലാണ് പ്രധാനമായും വോട്ടെടുപ്പ് നടന്നത്.

പുല്ലഴി വാർഡിലെ വിജയം ഇരുമുന്നണികൾക്കും തൃശ്ശൂർ കോർപറേഷനിൽ നിർണായകമായി. ഇവിടെ വിജയിക്കാനായാൽ ഭരണം ഭീഷണികളില്ലാതെ മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ് വിമതനായ മേയര്‍ എം കെ വര്‍ഗീസ് ഒപ്പമെത്തുമെന്നതും ഭരണം പിടിക്കാനാവുമെന്നതുമാണ് പുല്ലഴി വാർഡിലെ വിജയത്തിലൂടെ യുഡിഎഫ് കണക്കുകൂട്ടുന്നത്.

കളമശ്ശേരി മുനിസിപാലിറ്റിയിൽ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ യുഡിഎഫിന് ഭരണം ലഭിച്ചത്. മുൻസിപ്പൽ വാർഡ് വിജയം, ലഭിച്ച ഭരണം സുഗമമായി കൊണ്ടു പോകാൻ യു.ഡി.എഫിനെ സഹായിക്കും.

Top