മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പുറത്തുവരും

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പുറത്തുവരും. 21നാണ് ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ ബിജെപി സേന സഖ്യത്തിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതല്‍ 245 വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ സര്‍വ്വേകള്‍ പറയുന്നത്. 100 സീറ്റില്‍ ജയിച്ച് സഖ്യസര്‍ക്കാരില്‍ നിര്‍ണ്ണായക ശക്തി ആകാമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടല്‍.

ഹരിയാനയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും തൂക്കു നിയമസഭയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. തൊണ്ണൂറംഗ നിയമസഭയില്‍ ബിജെപി 32 മുതല്‍ 44 വരെ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം. കോണ്‍ഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും.

Top