മലയാളികൾ ഞെട്ടിച്ച സിവിൽ സർവ്വീസ് ഫലം ! ആറാം റാങ്ക് മീരക്ക്

ന്യൂഡല്‍ഹി: 2020ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്. 836 പേരാണ് മെയിന്‍സില്‍ യോഗ്യത നേടിയത്. ശുഭം കുമാര്‍, ജാഗൃതി അവസ്തി, അങ്കിത ജെയിന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍. ആദ്യ നാല്‍പ്പത് റാങ്കുകള്‍ക്കുള്ളില്‍ മലയാളിത്തിളക്കം. തൃശ്ശൂര്‍ കോലഴി സ്വദേശിനി കെ മീരയ്ക്കാണ് ആറാം റാങ്ക്.

മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായര്‍ 14ാം റാങ്കും സ്വന്തമാക്കി. പി ശ്രീജ 20, അപര്‍ണ്ണ രമേശ് 35, അശ്വതി ജിജി 41, നിഷ 51, വീണ എസ് സുധന്‍ 57, അപര്‍ണ്ണ എം ബി 62 ,പ്രസന്നകുമാര്‍ 100, ആര്യ ആര്‍ നായര്‍ 113, കെഎം പ്രിയങ്ക 121, ദേവി പി 143, അനന്തു ചന്ദ്രശേഖര്‍ 145, എ ബി ശില്പ 147, രാഹുല്‍ എല്‍ നായര്‍ 154, രേഷ്മ എഎല്‍ 256, അര്‍ജുന്‍ കെ 257 തുടങ്ങിയവരാണ് റാങ്ക് പട്ടികയിലെ മറ്റ് മലയാളികള്‍.

Top