എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; ഷാഹിന്‍ മഹീന് ഒന്നാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട് സ്വദേശി ഷാഹിന്‍ മഹീനാണ് ഒന്നാം റാങ്ക്.

കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശിന് രണ്ടാം റാങ്കും അഭിലാഷ് ഷാറിന് മൂന്നാം റാങ്കും ലഭിച്ചു. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികൾക്കാണ്.

എഞ്ചിനിയറിംഗ് പ്രവേശനത്തിന് പ്രവേശന പരീക്ഷയുടെ സ്‌കോറിനും , രണ്ടാം വര്‍ഷ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി കൊണ്ട് തയ്യാറാക്കുന്നതാണ് റാങ്ക് ലിസ്റ്റ്. 2016ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 164 എന്‍ജിനീയറിംഗ് കോളേജുകളിലായി 62398 സീറ്റുകള്‍ നിലവിലുണ്ട്.

Top