കോവിഡ് ഫലം നെഗറ്റീവാകുന്നവരുടെ റിസള്‍ട്ടുകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കും

തിരുവനന്തപുരം: കോവിഡ് പരിശോധനാ ഫലം നെഗറ്റീവാകുന്നവരുടെ റിസള്‍ട്ടുകള്‍ കാലതാമസം കൂടാതെ ലഭ്യമാക്കാന്‍ പുതിയ സേവനം സജ്ജമാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി. സാമ്പിളുകള്‍ കൂടുതലായി എത്തിത്തുടങ്ങിയതോടെ സ്രവ പരിശോധന ഫലം ലഭ്യമാക്കാന്‍ താമസമുണ്ടായ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗം തയ്യാറായത്.

ഇനി മുതല്‍ കാലതാമസം കൂടാതെ ബ്ലഡ് ബാങ്ക് കെട്ടിടത്തിലെ എം.ആര്‍ ഐ സ്‌കാനിനു സമീപമുള്ള കൗണ്ടറില്‍ നിന്നും റിസള്‍ട്ട് ലഭ്യമാകും. കാലതാമസം ഒഴിവാക്കാന്‍ നേരത്തേ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് ഇനി മുതല്‍ റിസള്‍ട്ട് ലഭ്യമാക്കുക. മൈക്രോബയോളജി ലാബില്‍ റിസള്‍ട്ട് തയ്യാറായാല്‍ ഉടന്‍ തന്നെ കൗണ്ടറിലുള്ള കംപ്യൂട്ടറില്‍ ലഭ്യമാകും. അവിടെ നിന്നു തന്നെ പ്രിന്റ് എടുത്തു നല്‍കാനുമാകും.അതേസമയം, റിസള്‍ട്ട് കൗണ്ടറിലെ 0471-2528520 എന്ന ഫോണില്‍ ബന്ധപ്പെട്ടും റിസള്‍ട്ട് അറിയാന്‍ കഴിയും.

Top