മലയാളികളുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകാന്‍ ഒരുങ്ങുന്നു

സ്‌കാര്‍ പുരസ്‌കാരം നേടി മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടി നായകനാകുന്നു.

പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചിത്രത്തിലാണ് റസൂല്‍ പൂക്കുട്ടി നായകനായിട്ട് എത്തുന്നത്.

ഒരു സൗണ്ട് എഞ്ചിനീയര്‍ തൃശൂര്‍ പൂരത്തിന്റെ വിവിധ ശബ്ദങ്ങള്‍ പകര്‍ത്താന്‍ വേണ്ടി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

റസൂല്‍ പൂക്കുട്ടിയായിത്തന്നെയാണ് സിനിമയിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്.

ഒരു ഡോക്യുമെന്ററിയ്ക്കായി കഴിഞ്ഞ തൃശൂര്‍ പൂരത്തിന്റെ ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചിരുന്നു.

Top