ദുരിതാശ്വാസ നിധി; ബിഗ് ബിക്കും ആലിയയ്ക്കും നന്ദി അറിയിച്ച് റസൂല്‍ പൂക്കുട്ടി

Resul Pookutty

കേരളത്തിലെ പ്രളയദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്ത ഒരാളായിരുന്നു റസൂല്‍ പൂക്കുട്ടി. ഇപ്പോഴിതാ ബോളിവുഡിലെ പ്രമുഖര്‍ക്കൊപ്പം ചേര്‍ന്ന് റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ നല്‍കുന്ന ദുരിതാശ്വാസ സഹായങ്ങളെക്കുറിച്ച് അറിയിക്കുകയാണ് അദ്ദേഹം.

അമിതാഭ് ബച്ചനും ആലിയ ഭട്ടുമൊക്കെ പങ്കാളികളായ ദുരിതാശ്വാസ സഹായത്തിന്റെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ എന്നെഴുതിയിരിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ക്ക് അമിതാഭ് ബച്ചനും ആലിയ ഭട്ടിനും നന്ദി രേഖപ്പെടുത്തുകയാണ് അദ്ദേഹം. ഇവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, വിധു വിനോദ് ചോപ്ര എന്നിവര്‍ക്കും.

ബോളിവുഡില്‍ നിന്ന് അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍, ശ്രദ്ധ കപൂര്‍, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി, വരുണ്‍ ധവാന്‍ എന്നിവരും കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.

Top