തിയേറ്ററുകളുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധിക്കണമെന്ന് റസൂല്‍ പൂക്കുട്ടി

Resul Pookutty

തിരുവനന്തപുരം: ഇന്ത്യയിലെ തിയറ്ററുകളുടെ നിലവാരം ഉയര്‍ത്തണമെന്ന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. തിയേറ്ററുകളുടെ ദൃശ്യമികവില്‍ മാത്രമാണ് ഉടമകളുടെ ശ്രദ്ധ. വന്‍കിട തിയേറ്റര്‍ ശൃംഖലകള്‍ വരെ ശബ്ദ സൗകര്യങ്ങള്‍ക്ക് മതിയായ പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര മേളയുടെ ഭാഗമായി തത്സമയ ശബ്ദലേഖനത്തിലെ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീയറ്ററുകളിലെ ശബ്ദ സംവിധാനത്തിലെ തകരാറുകളും, താരങ്ങള്‍ ഡബ്ബിങിന് പ്രാധാന്യം നല്‍കുന്നതുമാണ് തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികളെന്ന് സൗണ്ട് റെക്കോര്‍ഡിസ്റ്റും ദേശീയ അവാര്‍ഡ് ജേതാവുമായ ബിശ്വദീപ് ചാറ്റര്‍ജി പറഞ്ഞു.

Top