പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെക്കുറിച്ച് ഡോക്യുമെന്ററി; പൂര്‍ത്തീകരിച്ച് റസൂല്‍ പൂക്കുട്ടി

Resul Pookutty

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം നടന്നു. രണ്ട് വര്‍ഷം കൊണ്ടാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം റസൂല്‍ പൂക്കുട്ടി പൂര്‍ത്തിയാക്കിയത്. റസൂല്‍ പൂക്കുട്ടിക്കൊപ്പം തൃശൂര്‍ പൂരത്തില്‍ ഒരു യാത്ര എന്ന പ്രമേയത്തോടെയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.

തൃശൂര്‍ പൂരത്തിന്റെ ഐതീഹ്യത്തെ കുറിച്ച് വ്യക്തമാക്കുന്ന ഡോക്യുമെന്ററി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശബ്ദ, വര്‍ണ വിസ്മയം ഉള്‍ക്കൊള്ളുന്നതാണ്. നൂറോളം ക്യാമറകള്‍ ഉപയോഗിച്ചാണ് പൂരം ചിത്രീകരിച്ചിരിക്കുന്നത്. നാലു മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

Top