മഹാരാഷ്ട്രയില്‍ ജൂണ്‍ 1 വരെ നിയന്ത്രണങ്ങള്‍ തുടരും

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ജൂണ്‍ ഒന്ന് രാവിലെ വരെ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍.

മഹാരാഷ്ട്രയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റീവായതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. അവശ്യ സര്‍വിസുകള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

Top