സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അത്യാവശ്യ യാത്രക്കാര്‍ മതിയായ രേഖകള്‍ കാണിക്കണം. പാല്‍, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീന്‍ ഉള്‍പ്പടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാര്‍സല്‍ മാത്രമേ അനുവദിക്കൂ.

അടിയന്തര സാഹചര്യമെങ്കില്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാം. ദീര്‍ഘ ദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളും ഉണ്ടാകും.

രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ട് ഞായറാഴ്ചകളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് ഫലം കണ്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. വരുന്ന ഞായറാഴ്ചകളില്‍ നിയന്ത്രണം തുടരണമോ എന്ന കാര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകും.

Top