കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം; കര്‍ണാടക സര്‍ക്കാരിനെതിരെ ഹൈക്കോടതി

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകം ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. കര്‍ണാടക സര്‍ക്കാരിനെ കര്‍ണാടക ചീഫ് ജസ്റ്റിസ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

25 ചെക്‌പോസ്റ്റുകളുണ്ടായിട്ടും 4 എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്ഥാനത്തിലെന്നു കോടതി ചോദിച്ചു. ഇത് കേന്ദ്രത്തിന്റെ ചട്ടങ്ങള്‍ക്ക് എതിരാണ്. കാസര്‍കോട് വഴി വരുന്നവര്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നഡ കളക്ടറോട് സംഭവത്തില്‍ കോടതി വിശദീകരണം തേടി. കേസ് മാര്‍ച്ച് 18ന് പരിഗണിക്കും.

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് എത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഫെബ്രുവരി 16നാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്.

Top