മാസ്റ്റർകാർഡിന്റെ നിയന്ത്രണങ്ങൾ നീക്കി ആർബിഐ

മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ആർബിഐ. ഒരു വർഷം മുൻപാണ് റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് മുകളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2021 ജൂലൈയിൽ ആർബിഐ മാസ്റ്റർകാർഡിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്.

നിലവിൽ മാസ്റ്റർകാർഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരണം തൃപ്തികരമായ രീതിയിൽ നടക്കുന്നത് കണക്കിലെടുത്താണ് ആർബിഐയുടെ പുതിയ തീരുമാനം.

ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

Top