ശബരിമലയിൽ നിയന്ത്രണം നീക്കി; ദർശനം ഇത്തവണയും വെർച്വൽ ക്യൂ വഴി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തർക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദർശനം ഇത്തവണയും വെർച്വൽ ക്യൂ വഴിയായിരിക്കും. മന്ത്രിതല യോഗത്തിലാണ് തീരുമാനം.

കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള മന്ത്രിസഭാ തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ്ങ് വഴിയായിരിക്കും ദർശനത്തിന് അനുമതി നൽകുക.

ബന്ധപ്പെട്ട വകുപ്പുകൾ സമയബന്ധിതമായി ഒരുക്കങ്ങൾ പൂർത്തിയാക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതവേഗതയിൽ പൂർത്തിയാക്കാനുമാണ് തീരുമാനം.

Top