ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ് ഗോവയില്‍ നിയന്ത്രണം. ഗോവയില്‍ 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിച്ചു കൊണ്ട് ബാറുകളും റസ്‌റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഹരിയാനയില്‍ ജൂലൈ 27 വരെയാണ് നിയന്ത്രണം. യുപിക്ക് പിന്നാലെ ദില്ലിയിലും കന്‍വാര്‍ യാത്ര അനുവദിക്കില്ലെന്ന് ദില്ലി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയില്‍ ഒന്‍പതിനായിരം പേര്‍ക്കാണ് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 180 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 2079 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top