ഒമാനില്‍ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരും

ഒമാന്‍ : ഒമാനില്‍ വിവിധ തൊഴില്‍ രംഗങ്ങളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തുടരാന്‍ മാന്‍പവര്‍ മന്ത്രാലയം തീരുമാനിച്ചു.

സെയില്‍സ് റെപ്രസെന്റേറ്റീവ്, പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസെന്റേറ്റീവ്, നിര്‍മ്മാണ് രംഗത്തെ വിവിധ തൊഴിലുകള്‍, ക്ലീനിങ്, വര്‍ക്‌ഷോപ്പുകള്‍ തുടങ്ങിയ തൊഴിലുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ രംഗങ്ങളില്‍ പ്രവാസികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. നവംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. എന്നാല്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം വിദേശികളെത്തന്നെ നിയമിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.

ഇതോടൊപ്പം കാര്‍പെന്ററി, അലൂമിനിയം, ബ്ലാക്‌സ്മിത്ത്, ഇഷ്ടിക ഫാക്ടറികള്‍ തുടങ്ങിയവയില്‍ വിദേശികള്‍ക്കുണ്ടായിരുന്ന നിയന്ത്രണവും നീട്ടിയിട്ടുണ്ട്.

Top