യു.എ.ഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ നിയന്ത്രണം കര്‍ശനമാക്കി

യുഎഇ: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം വീണ്ടും കര്‍ശനമാക്കുന്നു. കൊവിഡ് വ്യാപനം ശക്തമയിരിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം വീണ്ടും കര്‍ശനമാക്കിയത്.

പി സി ആര്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ഫലമുള്ളവര്‍ക്ക് മാത്രമാകും നാളെ മുതല്‍ അബൂദബിയിലേക്ക് പ്രവേശനം അനുവദിക്കുക. നിലവില്‍ അതിര്‍ത്തിയില്‍ നടത്തുന്ന ഡി പി ഐ പരിശോധനയില്‍ രോഗലക്ഷണില്ലാത്തവര്‍ക്ക് അബൂദബിയിലേക്ക് പോകാമെങ്കിലും നാളെ മുതല്‍ ഇത് സാധിക്കില്ലെന്നും വിവരമുണ്ട്.

Top