‘ഐഡി കാർഡ് നിർബന്ധം’; മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു

കൊച്ചി : വിദ്യാർഥി സംഘർഷത്തിനു പിന്നാലെ മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വൈകിട്ട് ആറിനു ശേഷം വിദ്യാർഥികൾക്കു ക്യംപസിൽ തുടരാനാകില്ല. ആറു മണി കഴിഞ്ഞ് ക്യാംപസിൽ തുടരാൻ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം. സെക്യൂരിറ്റി സംവിധാനവും കർശനമാക്കും.

വിദ്യാർഥികൾക്ക് ഐഡി കാർഡും നിർബന്ധമാക്കും. പിടിഎ ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. കോളജ് എത്രയും പെട്ടെന്ന് തുറക്കും. ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോഗം ചേരും.

സംഘർഷത്തെ തുടർന്ന് കോളജും കോളജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷത്തിനിടെ മഹാരാജാസ് കോളജ് എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർഥിയുമായ കാസർകോട്‌ മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുൽ നാസറിന് (21) വെട്ടേറ്റിരുന്നു. സംഭവത്തിനു പിന്നിൽ ഫ്രറ്റേണിറ്റി, കെഎസ്‌യു പ്രവർത്തകരാണെന്ന് എസ്എഫ്ഐ ആരോപിച്ചു.

 

Top