സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ഖനന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മഴക്കെടുതികളെത്തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ഖനന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് മേധാവി പുറപ്പെടുവിച്ചു.

ഖനനം മൂലമുള്ള ദുരന്ത സാധ്യത ഒഴിവാക്കുന്നതിനാണ് വീട്, കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാധാരണ മണ്ണ് നീക്കം ചെയ്യുന്നത് അടക്കമുള്ള എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതിതീവ്ര മഴ കുറഞ്ഞ സാഹചര്യത്തില്‍ കേരള ദുരന്തനിവാരണ അതോറിറ്റി എല്ലാവിധ ജാഗ്രതാ നിര്‍ദേശങ്ങളും പിന്‍വലിച്ച സാഹചര്യത്തിലും മണ്ണിലെ ഈര്‍പ്പം കുറഞ്ഞതും കണക്കിലെടുത്താണ് വിലക്ക് നീക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Top