ഓവർടേക്കിങ് പാടില്ല, ഹോൺ മുഴക്കരുത്; സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. ബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണം. ഓവർടേക്കിങ് പാടില്ല. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്കും മോട്ടോർ വാഹനവകുപ്പിനും ഹൈക്കോടതി നിർദേശം നൽകി.

കൊച്ചി നഗര പരിധിയിൽ സ്വകാര്യബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ ഓട്ടോറിക്ഷകൾക്കും ബാധകമാക്കണമാണെന്ന് കോടതി ഉത്തരവിട്ടു. സ്വകാര്യബസുകളുടെയും ഓട്ടോറിക്ഷകളുടെയും വേഗതയും നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Top