കേരളത്തില്‍ സിബിഐക്ക് നിയന്ത്രണം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

cbi

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതിയാണ് പിന്‍വലിച്ചത്. കോടതി ഉത്തരവ് പ്രകാരമോ സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സിബിഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവൂ.

മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Top