ചൈനയിലെ ഭക്ഷണശാലയില്‍ സ്‌ഫോടനം ; ഒന്‍പത് പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഭക്ഷണശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ജിയാംഗ്‌സു പ്രവിശ്യയിലെ വുക്‌സി നഗരത്തിലുള്ള ഭക്ഷണശാലയില്‍ ഞായറാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുനൂറിലധികം അഗ്‌നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Top