സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു, എല്ലാവര്‍ക്കും നന്ദി; ജെയ്ക്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയിലെ തോല്‍വിക്ക് പിന്നാലെ പ്രതികരണവുമായി ജെയ്ക്ക് സി തോമസ്. ജനവിധി അംഗീകരിക്കുന്നു. എല്‍ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു. എന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു. ബിജെപിയുടെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നിട്ടുണ്ട്. ബി ജെ പി യും കോണ്‍ഗ്രസും ഒത്തൊരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പരിശോധിക്കണം. വോട്ടു ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിയുക്ത എംഎല്‍എക്ക് ഭാവുകങ്ങള്‍ എന്നും ജെയ്ക്ക്.

ഉമ്മന്‍ ചാണ്ടി മരിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല. 2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ഇത്തവണ കഴിഞ്ഞിട്ടില്ലെന്നും അക്കാര്യം പരിശോധിക്കും എന്നും ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.

ഏതെങ്കിലും ഒരു സമുദായത്തിന്റെയോ ജാതിയുടെയോ പിന്തുണ കൊണ്ടല്ല 2021 ല്‍ ഇടതുപക്ഷത്തിന് മികച്ച വോട്ട് ലഭിച്ചത്. ബി.ജെ.പിയുടെ വോട്ടുകള്‍ ചോദിച്ചു വാങ്ങിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ ഈ കണക്കുകളോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നതായിരിക്കും. അക്കാര്യം കോണ്‍ഗ്രസ് തന്നെ വിശദീകരിക്കട്ടെയെന്നും ജെയ്ക് പറഞ്ഞു.

Top