സ്വർണ്ണ ‘ചെമ്പ് ‘ വിവാദത്തിൽ കാമ്പസും; സ്വപ്നയെ വിശ്വാസമില്ലന്നും പ്രതികരണം

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾ കേരളം ചർച്ചചെയ്ത് കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ വിദ്യാർത്ഥി സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാൻ ഞങ്ങൾ ഇറങ്ങി പുറപ്പെട്ടു. എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ഈ ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നമുക്ക് നോക്കാം

മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങൾ കേരളീയ സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്ന് കേരളത്തിലെ വിദ്യാർഥി സമൂഹം അഭിപ്രായപ്പെട്ടു. പ്രതിസന്ധികളിൽ കേരളീയ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ട് നയിച്ച ഭരണാധികാരിയാണ് കേരളം ഭരിക്കുന്ന പിണറായി വിജയൻ. മലയാളി സമൂഹം ഈ സർക്കാരിനൊപ്പം അണിനിരക്കുക തന്നെ ചെയ്യും. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം ഇത്തരം ആരോപണങ്ങൾ കൊണ്ടു തകർക്കാൻ പറ്റുകയില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ പ്രതിയായിട്ടുള്ള സ്വപ്ന സുരേഷിനെ ഇപ്പോഴത്തെ ആരോപണങ്ങൾ കേരളീയ സമൂഹം വിശ്വാസ്യതയോടെ എടുക്കില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തും ഇതേ ആരോപണങ്ങൾ സ്വപ്നയും പ്രതിപക്ഷവും ഉന്നയിച്ചതാണ്. അതൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് കേരള സമൂഹം പിണറായി സർക്കാരിന് രണ്ടാമത് ഒരു അവസരം കൂടി നൽകിയത്. കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിച്ച് മുഖ്യമന്ത്രിക്കെതിരെ തെളിവ് കണ്ടെത്താൻ കഴിയാതെ പോയ കേസാണിതെന്നും വിദ്യാർത്ഥികൾ ചൂണ്ടികാട്ടി.

ചെമ്പിൽ സ്വർണം കടത്തിയെന്നു പറയുന്നതുതന്നെ അവിശ്വസനീയമാണ്. സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന് സംശയിക്കുന്നതായും വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. സ്വപ്ന സുരേഷ് ഇപ്പോൾ ജോലി ചെയ്തു കൊണ്ടിരിക്കുന്നത് ആർഎസ്എസ് അനുകൂല ഏജൻസിയിലാണ്. സ്വപ്നയുടെ അഭിഭാഷകൻ വർഗീയ പരമായ പല കേസുകളും മുൻപ് നടത്തിയിട്ടുള്ള ആളാണ്. കോൺഗ്രസ് ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ടും ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ഉള്ളതായി സംശയമുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു. എക്സ്പ്രസ് കേരളയ്ക്ക് വേണ്ടി ചൈതന്യ തയ്യാറാക്കിയ പ്രതികരണം കാണുക….

CAMPUS VIEW

Top